അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ പരുന്ത് ഒരു മോശം ചിത്രമായിരുന്നില്ല, പക്ഷേ ചില പാളിച്ചകളുണ്ടായിരുന്നു!
- സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം, എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാൻ ചെയ്യുന്നു: മമ്മൂട്ടി
- കില്ലര്‍ ലുക്കില്‍ മമ്മൂട്ടി, ബിലാല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും!
- നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി പാര്‍വതി !
- ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്; ടൈറ്റിലിൽ തന്നെയുണ്ട് മൂന്ന് പേരും!
പേരന്പ് ദിനങ്ങള്‍ മറക്കാനാവുന്നില്ല, റാമിന്റെ അടുത്ത ചിത്രത്തിലും മമ്മൂട്ടി - ഇത്തവണ ഒരു ത്രില്ലര്‍ ?
തമിഴ് സംവിധായകന് റാം സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായിരുന്നു പേരന്പ്. ആ നാലുചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്നതുമാത്രമല്ല, തമിഴില്‍ അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമായിരുന്നു പേരന്പ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു അവിസ്മരണീയ കഥാപാത്രമായി പേരന്‍പിലെ അമുദവന് മാറി.
പേരന്‍പിന്റെ ചിത്രീകരണ ദിനങ്ങള്‍ റാമിന് ഇപ്പോഴും മറക്കാനാവുന്നില്ല. കൂട്ടായ്മയുടെ, ഒത്തൊരുമയുടെ വിജയമായിരുന്നു ആ ചിത്രം. മമ്മൂട്ടി എന്ന മഹാനടന് ആ കൂട്ടായ്മയുടെ ഭാഗമായി, അവരിലൊരാളായി മാറിയപ്പോള്‍ ഒരു വിസ്മയചിത്രം സാധ്യമായി.
ചിത്രീകരണത്തിന്റെ ആദ്യദിവസം മാത്രമായിരുന്നു മമ്മൂട്ടിയെക്കുറിച്ച് റാമിന് അല്‍പ്പം ആശങ്കയുണ്ടായിരുന്നത്. ലൊക്കേഷനിലേക്കുള്ള വഴിയെപ്പറ്റി ആദ്യദിവസം മമ്മൂട്ടി കുറച്ച് തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ അരമണിക്കൂറിന് ശേഷം മമ്മൂട്ടി റാമിനൊപ്പം റാമിന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി യാത്ര തുടങ്ങി.
പേരന്പ് നേടിയ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്ക് കണക്കില്ല. ഇത്തവണത്തെ ദേശീയ പുരസ്കാരങ്ങളില് പലതും പേരന്‍പിനെ തേടി എത്തിയേക്കാം. പുതിയൊരു സൂചന, റാം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ആലോചിക്കുന്നു എന്നതാണ്. പേരന്പിനെക്കാള് മികച്ച ഒരു സിനിമ. ഒരു ത്രില്ലര്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാം, അല്ലേ?