അനുബന്ധ വാര്‍ത്തകള്‍
- 'പഞ്ചസാര പോലെ മധുരം'; ഫഹദിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് നസ്രിയ
- വമ്പന്‍ നേട്ടം,ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ കാഴ്ചക്കാരെ നേടി 'പുഷ്പ' ടീസര്‍
- നടന് അല്ലു അര്ജുന് കോവിഡ് പോസിറ്റീവ്
- ചിത്രങ്ങളുടെ വിജയത്തിന് പിന്നില്‍ ഇതാണോ ? മനസ്സ് തുറന്ന് ഫഹദ് ഫാസില്‍ !
- 'ആദ്യം മുതലേ മനസ്സില്‍ ഫഹദ് മാത്രം', ഇരുളിലെ നടന്റെ അഭിനയത്തിന് കയ്യടിച്ച് സംവിധായകന് നസീഫ് യൂസഫ് ഇസുദ്ദീന്‍
അല്ലു അര്‍ജുന്റെ പെങ്ങളാകാന്‍ ഐശ്വര്യ രാജേഷ് ഇല്ല, പുഷ്പ ടീമിനൊപ്പം ഫഹദ് ഫാസില്‍ ചേര്‍ന്നു
തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങളാണ് നടി ഐശ്വര്യ രാജേഷിന് മുന്നിലുള്ളത്. അല്ലു അര്‍ജുന്റെ പുഷ്പയില്‍ താരം അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അല്ലുവിന്റെ സഹോദരിയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഐശ്വര്യ രാജേഷോട് അടുത്ത വൃത്തങ്ങള്‍. നിലവില്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍' കിച്ചണ്‍ തമിഴ് റീമേക്കിന്റെ തിരക്കിലാണ് നടി.
അതേസമയം, പുഷ്പയില്‍ വില്ലനായി അഭിനയിക്കാന്‍ ഫഹദ് ഫാസില്‍ ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേര്‍ന്നു. തെലുങ്കാനയിലെ വികര്‍ബാദ് കാട്ടിലാണ് ചിത്രീകരണം.ഏറ്റവും വേഗത്തില്‍ 50 മില്യണ്‍ കാഴ്ചക്കാരെ നേടിയെന്ന സര്‍വ്വകാല റെക്കോര്‍ഡ് ടീസര്‍ സ്വന്തമാക്കിയിരുന്നു.
'പുഷ്പ' ഒരു പാന്‍-ഇന്ത്യന്‍ റിലീസ് ചിത്രമാണ്. രശ്മിക മന്ദാന ആണ് നായിക.