അനുബന്ധ വാര്‍ത്തകള്‍
- അവസാനമായി ഒരു നോക്ക് കാണാനായില്ല, വിവേകിന്റെ വീട്ടില്‍ നേരിട്ടെത്തി വിജയ്
- ദുല്‍ഖര്‍ തന്നെ നായകന്, സൗബിന് സംവിധാനം ചെയ്യുന്ന പുത്തന്‍ ചിത്രം അണിയറയിലൊരുങ്ങുന്നു !
- 'എന്റെ ലോകം മുഴുവന്‍ മാറി', മകളെ കുറിച്ച് ആദ്യമായി മനസ്സുതുറന്ന് ഭാമ
- മികച്ച സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്ത് മരക്കാര്‍, പുത്തന്‍ പോസ്റ്റര്‍ തരംഗമാകുന്നു !
- ആദ്യമായി ലോകത്തിനു മുമ്പില്‍ മകന്റെ മുഖം വെളിപ്പെടുത്തി മണികണ്ഠന് ആചാരി, ചിത്രം ശ്രദ്ധ നേടുന്നു
ചിത്രങ്ങളുടെ വിജയത്തിന് പിന്നില്‍ ഇതാണോ ? മനസ്സ് തുറന്ന് ഫഹദ് ഫാസില്‍ !
സിനിമയില്‍ എന്നും പുതുമ കൊണ്ടു വരുന്ന നടനാണ് ഫഹദ് ഫാസില്‍. ഓരോ ചിത്രങ്ങളും കഥാപാത്രങ്ങളും ഒന്നില്‍നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുക്കുവാന്‍ നടന് പ്രത്യേക കഴിവു തന്നെയുണ്ട്. അതു തന്നെയാകാം അദ്ദേഹത്തിന്റെ സിനിമകളുടെയും വിജയത്തിന് പിന്നിലും. ഏറ്റവും ഒടുവില്‍ റിലീസായ ജോജിയില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അതിന് തൊട്ടുമുമ്പ് പ്രേക്ഷകരിലേക്ക് എത്തിയ സി യു സൂണില്‍ ഫഹദ് അവതരിപ്പിച്ചത്. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.
ഒരേ കഥ വ്യത്യസ്ത രീതിയില്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഏറെ പുതുമയോടെ എന്നോട് സിനിമയുടെ കഥ പറയുമ്പോഴാണ് ഞാന്‍ ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. റീമേക്ക് ചിത്രമാണെങ്കിലും കഥ പുതുമയോടെ പറഞ്ഞു കേള്‍പ്പിച്ചാല്‍ ചെയ്യാന്‍ താല്പര്യം തോന്നും.
ഇരുള്‍, ജോജി എന്നീ ചിത്രങ്ങളാണ് ഫഹദ് ഫാസിലിന്റെ ഒടുവിലായി പുറത്തുവന്നത്. മാലിക് റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. മെയ് 13ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും വൈകാന്‍ ആണ് സാധ്യത. അതേസമയം അല്ലു അര്‍ജുന്റെ പുഷ്പ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടന്.