അനുബന്ധ വാര്‍ത്തകള്‍
- 17 വർഷത്തെ സൗഹൃദം, പ്രിയങ്ക ചോപ്രക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കത്രീന കെയ്ഫ് !
- ‘ത്രില്ലിലാണ്, ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു’ - ബിലാലിനൊപ്പം ഇവരും!
- ആര്യയെ തേച്ചൊട്ടിച്ച് അഭിരാമിയും അമൃതയും, ഒരൊന്നൊന്നര ട്വിസ്റ്റ്!
- ഡബ്ബിംഗിലും ഹൈ വോൾട്ടേജ്; വേറെ ലെവൽ കളികളുമായി മമ്മൂട്ടി, ഷൈലോക്കിലെ എനർജിയുടെ മറ്റൊരു രഹസ്യം!
- എല്ലാവരെയും തൃപ്തിപ്പെടുത്താൻ എനിക്കാവില്ല, ഞാൻ അതിന് ശ്രമിക്കാറുമില്ല, തുറന്നുപറഞ്ഞ് തപ്സി പന്നു
'എനിക്ക് തന്നെ അറിയില്ല, എനിക്കെന്തിനാ ഇത്ര ഹൈപ്പ് കിട്ടിയതെന്ന്’ ; ഞാൻ എന്ത് പറഞ്ഞാലും തള്ളാണെന്നാണ് പറയുന്നത്: പ്രിയ വാര്യർ
അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലോകമെമ്പാടും വൈറലായ താരമാണ് പ്രിയ വാര്യർ. പ്രിയ വാര്യരെ ട്രോളാന്‍ വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ എത്താറുള്ളൂ. ഹൈപ്പ് നൽകിയ മലയാളികൾ തന്നെ പ്രിയയെ തളർത്തുകയാണ്.
ഹൈപ്പില്‍ കൊണ്ടെത്തിച്ച മലയാളികള്‍ തന്നെ പ്രിയയെ ട്രോളി താഴേക്കിട്ടതെന്താണെന്ന ചോദ്യത്തിനു അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയ നൽകിയ മറുപടി ഇങ്ങനെ: ‘എനിക്കു തന്നെ അറിയില്ല, എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് നല്‍കിയതെന്ന്. ഞാന്‍ തന്നെ ആലോചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോയെന്ന് ചിരിയോടെ പ്രിയ പറയുന്നു. ഞാനിപ്പോള്‍ എന്ത് പറഞ്ഞാലും തള്ളലാണെന്നേ പറയൂ. ഞാന്‍ എല്ലാത്തിനെയും പോസറ്റീവായിട്ടേ എടുത്തിട്ടുള്ളൂ‘.
‘വെറുപ്പിക്കുന്നത് എന്റെ സംസാരം തന്നെയാണ്. ഞാനിങ്ങനെ നിര്‍ത്താതെ സംസാരിക്കുന്ന ആളാണ്. പറയുന്നു. ഒരുനല്ല തിരക്കഥ വന്നാല്‍ മാത്രമേ മലയാളം സിനിമ ചെയ്യുകയുള്ളൂ.‘ - പ്രിയ പറയുന്നു.