അനുബന്ധ വാര്‍ത്തകള്‍
- 'ഒരു സിനിമയ്ക്കായി വേണ്ടി മാത്രം മൂന്ന് വർഷം, മലയാളത്തിലെ ചെലവേറിയ സിനിമകളിലൊന്ന് '
- 'കാഞ്ഞ ബുദ്ധി തന്നെ ചാക്കോച്ചാ നിങ്ങൾക്ക്': മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'ട്രിക്ക്' മറുപടിയുമായി കുഞ്ചാക്കോ ബോബൻ
- കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
- നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
- Happy Birthday Prithviraj: മമ്മൂട്ടിക്ക് മാത്രമല്ല പൃഥ്വിരാജിനും ഉണ്ട് റിവേഴ്സ് ഗിയര്‍ ! ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ പ്രായം അറിയുമോ?
ആ യുവനടന്റെ ഭാവി പ്രവചിച്ച പൃഥ്വിരാജ്, ഒടുവിൽ അത് സത്യമായി!
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് ജഗദീഷ്. അടുത്തിടെ 'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട് താരം ചില വിവാദങ്ങളിലൊക്കെ അകപ്പെട്ടെങ്കിലും കൃത്യമായ നിരീക്ഷണം നടത്തിയാണ് അദ്ദേഹം ഇപ്പോൾ സിനിമകൾ ചൂസ് ചെയ്യുന്നത്. ഇപ്പോഴിതാ, ടോവിനോ തോമസിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് നടത്തിയ ചില നിരീക്ഷണങ്ങൾ മാതൃഭൂമിയോട് പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
ഇപ്പോൾ ഉള്ള യൂത്തന്മാരിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ 'തനിക്ക് ഏറെ പ്രതീക്ഷയുള്ളത് ടൊവിനോ'യെ ആണെന്നായിരുന്നു പൃഥ്വി നൽകിയ മറുപടി. അന്നത്തെ താരത്തിന്റെ അനാലിസിസ് വളരെ ശരിയായിരുന്നുവെന്നും, പൃഥ്വിയെ പോലെ തന്നെയാണ് ടൊവിനോ എന്നും ജഗദീഷ് പറയുന്നു. സ്റ്റാർ ആകണമെങ്കിൽ ആക്ടിങ് കപ്പാസിറ്റി കൂടെ വേണമെന്നും, അഭിനയിക്കാൻ കഴിവില്ലെങ്കിൽ സ്റ്റാർ പട്ടം കിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു.
ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ പൃഥ്വിരാജിന് ആ സിനിമയുടെ സംഗീതം മുതൽ എഡിറ്റിങ് വരെയുള്ള കാര്യങ്ങളിൽ ചില ധാരണകൾ ഒക്കെ ഉണ്ടാകുമെന്നും അതുപോലെ തന്നെയാണ് ടൊവിനോ തോമസെന്നും ജഗദീഷ് പറയുന്നു.