1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Peranbu will release on next month

പേരൻ‌പ് വമ്പൻ റിലീസിനൊരുങ്ങുന്നു; തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയി

പേരൻ‌പ് വമ്പൻ റിലീസിനൊരുങ്ങുന്നു; തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയി

പേരൻപ്
അമുദവൻ എന്ന ടാക്‌സി ഡ്രൈവറുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം പേരൻപ് അടുത്ത മാസം പ്രേക്ഷകരിലേക്ക്. റാമിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം ലൈറ്റ് വെയ്‌റ്റ് എന്ന കമ്പനി സ്വന്തമാക്കി. ഇക്കാര്യം റാം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
 
ഫെബ്രുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തേ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും ശ്രദ്ധേയ പ്രകടനമെന്ന് വിലയിരുത്തപ്പെട്ട ചിത്രമാണ് പേരന്‍പ്. 
 
കഴിഞ്ഞ വര്‍ഷത്തെ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഇക്കഴിഞ്ഞ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. ഡെലിഗേറ്റുകളില്‍ നിന്ന് വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
About Writer
Rijisha M.
അടുത്ത ലേഖനം
മോഹന്‍ലാല്‍ ആകാന്‍ ടൊവീനോ? തിരക്കഥ എം ടി!