1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parvathy Thiruvothu new photos

നടി പാര്‍വതിയല്ലേ ഇത്? വൈറലായി ചിത്രങ്ങള്‍

സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു പാര്‍വതി

Parvathy Thiruvothu new photos
വളരെ ബോള്‍ഡ് ആയ അഭിപ്രായങ്ങള്‍ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പാര്‍വതിയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. 
 
സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു പാര്‍വതി. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. മലയാളത്തില്‍ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് പാര്‍വതി തിരുവോത്ത്. 2006 ല്‍ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിലും തമിഴിലുമായി കരുത്തുറ്റ കഥാപാത്രങ്ങളെ പാര്‍വതി അവതരിപ്പിച്ചു. 1988 ഏപ്രില്‍ ഏഴിനാണ് പാര്‍വതിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസണ് പ്രായം.