അനുബന്ധ വാര്‍ത്തകള്‍
- 100 തവണ ശ്രമിച്ചു, രണ്ടു വയസ്സുകാരന് ഒടുവില്‍ അവന്റെ ലക്ഷ്യത്തിലെത്തി, വീഡിയോ കാണാം
- സാരി വെറുമൊരു ഉടയാട അല്ല, നടി പാര്‍വതി കൃഷ്ണയ്ക്ക് പറയാനുള്ളത്
- ഒരു കുട്ടിയുടെ അമ്മ, കിടിലന്‍ മേക്കോവറില്‍ നടി പാര്‍വതി കൃഷ്ണ
- ധാവണിയും സാരിയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക അഴക് അല്ലേ ? ആരാധകരോട് നടി പാര്‍വതി
- കസിന്റെ വിവാഹം,കുടുംബത്തിനൊപ്പം നടി പാര്‍വതി കൃഷ്ണ
അച്ചൂന് ഇന്ന് മൂന്നാം പിറന്നാള്‍, മകന് ആശംസകളുമായി നടി പാര്‍വതി കൃഷ്ണ, വീഡിയോ
നടി പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും സന്തോഷത്തിലാണ്. മകന്റെ മൂന്നാം ജന്മദിനമാണ് ഇന്ന്.അവ്യുക്ത് രണ്ടാമത്തെ വയസ്സില്‍ തന്നെ അമ്മയോടൊപ്പം 'കഠിന കഠോരമീ അണ്ഡകടാഹം'ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ പാര്‍വതിയും ബാലഗോപാലും മകന് ആശംസകളുമായി എത്തിയിട്ടുണ്ട്.
'Dec 7 അമ്മയുടെ കണ്മണിക് ഇന്ന് 3 വയസ്സ്.. നീ പെട്ടന്ന് വളര്‍ന്നു , ഓരോ നിമിഷവും ഞങ്ങളുടെ ജീവിതം മധുരമാക്കിയ എന്റെ വാവക് 'അമ്മ എന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ച എന്റെ അച്ചൂന് , ക്ഷമ അമ്മയെ പഠിപ്പിച്ച , 'അമ്മ ജോലിക് പോകുമ്പോഴും വാശി കാണിക്കാതെ എല്ലാം മനസിലാക്കി വളര്‍ന്ന എന്റെ പൊന്നോമനക്ക് ഒരായിരം ജന്മദിനാശംസകള്‍',-പാര്‍വതി മകനൊപ്പമുള്ള നല്ല മിഷങ്ങള്‍ ചേര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുതി.
ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ കടന്നു പോകുന്നത്. വിവാഹ വാര്‍ഷികം നവംബര്‍ 9 ആയിരുന്നു നടി ആഘോഷിച്ചത്.ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്.