കെ ആര്‍ അനൂപ്|
Last Modified വെള്ളി, 3 നവംബര്‍ 2023 (11:05 IST)
പലതവണ ശ്രമിച്ചിട്ടും ചില കാര്യങ്ങള്‍ കിട്ടാതെ ആകുമ്പോള്‍ നിരാശരാക്കുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ പരിശ്രമിച്ചാല്‍ എന്തും സാധ്യമാക്കാന്‍ ആകുമെന്ന് കാണിച്ചുതരുകയാണ് രണ്ട് വയസ്സ് പ്രായമുള്ള അവ്യുക്ത്. നടി പാര്‍വതിയുടെ മകനാണ് അവ്യുക്ത്.
'പരിശ്രമിച്ചാല്‍ എന്തും നേടാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ 2 വയസുള്ള കുഞ്ഞ് .. ജീവിതത്തില്‍ ചെറിയ കാര്യങ്ങള്‍ നേടാന്‍ കഴിയാത്തതില്‍ നിരാശപെടുന്നവരോട് NOTHING IS IMPOSSIBLE..അച്ചുകുട്ടന്‍ ഒരു 100 തവണ ശ്രമിച്ചിട്ടാണ് അവന്റെ ലക്ഷ്യം അവന്‍ നേടിയത് ..പക്ഷെ അത് അവന്‍ achieve ചെയ്തപ്പോള്‍ അവനുണ്ടായ ആത്മവിശ്വാസവും അവന്റെ അമ്മയായതില്‍ ഒരുപാടു സന്തോഷവും തോന്നുന്നു ..അഭിമാനിക്കുന്നു മമ്മീ..പിന്നെ ബാലുവേട്ടാ നീ ഈ വീഡിയോയില്‍ ഇല്ലെങ്കിലും , അച്ചൂട്ടന്റെ പിന്നില്‍ പന്ത് കളിക്കാന്‍ പ്രേരിപ്പിക്കുന്ന ആള്‍ ബാലുവേട്ടനാണ്..അഭിമാനിക്കുന്ന രക്ഷിതാക്കള്‍ (അക്ഷരാര്‍ത്ഥത്തില്‍ എന്തെങ്കിലും അവാര്‍ഡ് കിട്ടിയ പോലെയാണ് ഞാന്‍)',- പാര്‍വതി എഴുതി.
അവ്യുക്ത് അമ്മയ്‌ക്കൊപ്പം 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തില്‍ മുഖം കാണിച്ചിരുന്നു.