1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. pak-actress talking about imran hasim

ഇമ്രാൻ ഹാഷിമിനൊപ്പം അഭിനയിച്ചാൽ വായിൽ ക്യാൻസർ വരും?!

ഇമ്രാൻ ഹാഷിമിനൊപ്പം അഭിനയിച്ചാൽ വായിൽ ക്യാൻസർ വരുമെന്ന് പാക് നടി

ഇമ്രാൻ ഹാഷിം
ബോളിവുഡ് നടൻ ഇംരാൻ ഹാഷിമിനെ പരസ്യമായി വിമർശിച്ച് പാക് നടി രംഗത്ത്. ഇമ്രാൻ ഹാഷിമിനൊപ്പം അഭിനയിച്ചാൽ വായിൽ ക്യാൻസർ വരുമെന്ന് പാക് നടി സബാ ഖമർ പറയുന്നു. സബയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. 2015 ല്‍ ചിത്രീകരിച്ച ഒരു ടെലിവിഷന്‍ ചാനലിലെ ടോക്ക് ഷോയിലാണ് സംഭവം.
 
ഇമ്രാന്‍ ഹാഷ്മിയെ കൂടാതെ സല്‍മാന്‍ ഖാന്‍ ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രിതേഷ് ദേശ്മുഖ്, ഇമ്രാന്‍ ഹാഷ്മി, റണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരെക്കുറിച്ചും സബ പറയുന്നുണ്ട്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്നായിരുന്നു അവതാരകൻ ചോദിച്ചത്. തനിക്ക് വായില്‍ ക്യാന്‍സര്‍ വരണം എന്ന് ആഗ്രഹമില്ലാത്തതിനാല്‍ ആ അവസരം വേണ്ടെന്നു വയ്ക്കും എന്നായിരുന്നു സബയുടെ മറുപടി. 
 
സല്‍മാന്‍ ഖാന്‍ ബാലിശ പ്രകൃതമുള്ള നടനാണെന്നും താന്‍ പാകിസ്താനിലെ എ-ഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭനിയിക്കുകയുള്ളുവെന്നും താന്‍ പാകിസ്താനിലെ എ-ഗ്രേഡ് നടിയാണെന്നും അതിനാല്‍ എ ഗ്രേഡ് നടന്‍മാര്‍ക്കൊപ്പം മാത്രമേ അഭനിയിക്കുകയുള്ളുവെന്നും റിതേഷ് ദേശ്മുഖിനൊപ്പം അഭിനയിക്കില്ലെന്നും സബ പറയുന്നു.
അടുത്ത ലേഖനം
സോഷ്യൽ മീഡിയയിൽ വൈറലായി ഒരു നൃത്തം, മൂക്കത്ത് വിരല്‍ വെച്ച് ഓണ്‍ലൈന്‍ ലോകം!