സോഷ്യൽ മീഡിയയിൽ വൈറലായി ഒരു നൃത്തം, മൂക്കത്ത് വിരല്‍ വെച്ച് ഓണ്‍ലൈന്‍ ലോകം!

ഇത് പൊളിപ്പൻ ഡാൻസ്; മച്ചാൻമാർ കലക്കി!

aparna shaji| Last Modified വെള്ളി, 17 ഫെബ്രുവരി 2017 (11:15 IST)
പ്രണയദിനത്തോട് അനുബന്ധിച്ച് ഐ ഐ ടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ ഒരു വീഡിയോയ്ക്ക് പിന്നാലെയാണ് ഓണ്‍ലൈന്‍ ലോകത്തെ സംഗീത-നൃത്ത പ്രേമികള്‍. പ്രശസ്ത ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ഏഡ് ഷീറണിന്റെ 'ഷെയ്പ്പ് ഓഫ് യു' എന്ന ഗാനത്തിനൊപ്പമാണ് വിദ്യാര്‍ത്ഥികളുടെ തകര്‍പ്പന്‍ നൃത്ത ചുവടുകള്‍.

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വീഴ്ത്താന്‍ വ്യത്യസ്ത പ്രെഫഷണലുകളിലുള്ള നാല് യുവാക്കളുടെ പരിശ്രമമാണ് ഐഐടി വിദ്യാര്‍ത്ഥികള്‍ ഷീറണിന്റെ ഗാന പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. അപ്‌ലോഡ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 9 ലക്ഷം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

ഏഡ് ഷീറണിന്റെ ഒറിജിനല്‍ വീഡിയോക്കാള്‍ മികച്ചതാണെന്നാണ് ചിലരുടെ അഭിപ്രായം. വീഡിയോയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും തീമും ഏറെ ഇഷ്ടപ്പെട്ടവരും ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :