1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pachuvum Athbuthavilakkum movie

ഫഹദിനെ കാണാന്‍ നസ്രിയ സിനിമ സെറ്റില്‍ എത്തി ! 'പാച്ചുവും അത്ഭുതവിളക്കും' ഒരുങ്ങുന്നു

Sanju Sivram (സഞ്ജു ശിവ്‌റാം) Actor
ഫഹദ് ഫാസില്‍ സിനിമ തിരക്കുകളിലാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനില്‍ എത്തി ഫഹദിനെ കണ്ട് ഭാര്യ നസ്രിയ.
 
നസ്രിയ സെറ്റിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നു.
 
 അഖില്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
പാലക്കാടും ഗോവയിലുമുള്ള ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നാണ് വിവരം. മുംബൈയിലും കൊച്ചിയിലുമായി ആദ്യ ഷെഡ്യൂള്‍ നേരത്തെ നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയിരുന്നു. നവംബറോടെ ചിത്രത്തിന്റെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
 
മുകേഷും ഇന്നസെന്റും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ജസ്റ്റിന്‍ പ്രഭാകരന്‍ ചിത്രത്തിനായി സംഗീതം ഒരുക്കും.
 
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
 
 
അടുത്ത ലേഖനം
'ആകാശദൂതിനു ശേഷം കരഞ്ഞു കണ്ടുത്തീര്‍ത്ത സിനിമ'; '777 ചാര്‍ലി' കണ്ട് നടി അശ്വതി