1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Paappan

ഇനി 10 ദിവസം കൂടി, 'പാപ്പന്‍' റിലീസിനായുള്ള കാത്തിരിപ്പില്‍ സുരേഷ് ഗോപിയുടെ ആരാധകര്‍

Paappan Official Trailer | Suresh Gopi | Joshiy | Nyla Usha | David Kachappilly | R J Shaan
പാപ്പന്‍ റിലീസിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് സുരേഷ് ഗോപിയുടെ ആരാധകര്‍. ജൂലൈ 29ന് തിയേറ്ററില്‍ എത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ഇനി 10 നാള്‍ കൂടി മാത്രമേ റിലീസിനുള്ളു.  
എബ്രഹാം മാത്യൂ മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ?ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്. രണ്ടാളും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
 ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഫിറ്റ്‌നസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ് ഇനി വരുന്നത്:നിവിന്‍ പോളി