പോലീസ് യൂണിഫോമില്‍ നടി നീതപിള്ള,പാപ്പന്‍ റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 16 ജൂലൈ 2022 (17:16 IST)
സംവിധായകന്‍ ജോഷിക്കൊപ്പം സുരേഷ് ഗോപി കൈകോര്‍ക്കുന്ന പാപ്പന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ജൂലൈ 29നാണ് ചിത്രത്തിന്റെ റിലീസ്. സിനിമയില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍. കഴിഞ്ഞദിവസം ഗോകുല്‍ സുരേഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരുന്നു.

ചിത്രത്തില്‍ നടി നീതപിള്ള പോലീസ് യൂണിഫോമിലെത്തുന്നു.വിന്‍സി എബ്രഹാം എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

എബ്രഹാം മാത്യൂ മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ?ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്. രണ്ടാളും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :