'പാപ്പന്‍' റിലീസ് പ്രഖ്യാപിച്ചു, മാസ് ആകാന്‍ സുരേഷ് ഗോപി, മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ജൂലൈ 2022 (17:24 IST)
സുരേഷ് ഗോപി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പാപ്പന്‍ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.A post shared by Suresh Gopi (@sureshgopi)

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :