അനുബന്ധ വാര്‍ത്തകള്‍
- Sweet Kaaram Coffee - Official Trailer |ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകള്‍ ഒന്നിച്ചൊരു റോഡ് ട്രിപ്പ്, റൊമാന്റിക് കോമഡി സീരീസുമായി ആമസോണ്‍
- BigBoss Season 5: സെക്സ് ടോക്കും സെക്സ് ജോക്കും തമ്മില്‍ വളരെ വ്യത്യാസമുണ്ട്: വിഷ്ണു വിഷയത്തില്‍ ശ്രുതിലക്ഷ്മി
- പ്രിന്റ്ഡ് സാരിയില്‍ സുരഭി ലക്ഷ്മി, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
- ആശുപത്രി കിടക്കയില്‍ ഭാഗ്യലക്ഷ്മി, മോശം അവസ്ഥയിലാണെന്ന് നടി
- വളരെ മോശം അവസ്ഥയിലാണ്, എല്ലാവരും സുരക്ഷിതരായി ഇരിക്കു, എച്ച് 1 എൻ 1 ബാധിച്ച് ഭാഗ്യലക്ഷ്മി ആശുപത്രിയിൽ
'സ്വീറ്റ് കാരം കോഫി' ഒ.ടി.ടി-യില്‍ എത്തി
ലക്ഷ്മി, മധു, ശാന്തി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന റൊമാന്റിക് കോമഡി സീരീസ് 'സ്വീറ്റ് കാരം കോഫി' ഒ.ടി.ടി-യില്‍ എത്തി. ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡഎന്നീ അഞ്ച് ഭാഷകളിലാണ് സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിനായി ഒരു റോഡ് ട്രിപ്പ് നടത്തുന്ന ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകളെ കുറിച്ചാണ് സിനിമ പറയുന്നത്.
രേഷ്മ ഘട്ടാല, സ്വാതി രഘുരാമന്, വിനിത്ര മാധവന് മേനോന്, കൃഷ്ണസ്വാമി രാംകുമാര്‍, ശിവ അനന്ത്, ബാല സുരേഷ്, കവിന് ജയ് ബാബു, ദേവ്, വംശി കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
രേഷ്മ ഘടാല, സ്വാതി രഘുരാമന്, വിനിത്ര മാധവന് മേനോന്, കൃഷ്ണസ്വാമി രാംകുമാര്‍ എന്നിവര്‍ എഴുതിയ വെബ് സീരീസ് സംവിധാനം ചെയ്തത് ബിജോയ് നമ്പ്യാര്‍, കൃഷ്ണ മാരിമുത്തു, സ്വാതി രഘുരാമന് എന്നിവര്‍ ചേര്‍ന്നാണ്.