വളരെ മോശം അവസ്ഥയിലാണ്, എല്ലാവരും സുരക്ഷിതരായി ഇരിക്കു, എച്ച് 1 എൻ 1 ബാധിച്ച് ഭാഗ്യലക്ഷ്മി ആശുപത്രിയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂണ്‍ 2023 (14:58 IST)
സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതോടെ പനിക്കാലവും ആരംഭിച്ചിരിക്കുകയാണ്.സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പതിനായിരത്തിന് മുകളില്‍ ആളുകളാണ് ആശുപത്രിയില്‍ ദിവസവും പ്രവേശിക്കപ്പെടുന്നത്. ഡെങ്കിപ്പനിയും എച്ച് 1 എന്‍1 അടക്കമുള്ള രോഗങ്ങളും ബാധിച്ച് നിരവധി മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു.

ഇതിനിടെ എച്ച് 1 എന്‍ 1 ബാധിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തന്റെ അവസ്ഥയെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ ആശുപത്രിയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. അതേസമയം പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

നേരത്തെ സെലിബ്രിറ്റി മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രഞ്ജു രഞ്ജിമാരും സൂര്യ ഇഷാനും പനി ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. നടി രചന നാരായണന്‍ കുട്ടിയും പനി ബാധിച്ച് ആശുപത്രിയിലായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :