BigBoss Season 5: സെക്‌സ് ടോക്കും സെക്‌സ് ജോക്കും തമ്മില്‍ വളരെ വ്യത്യാസമുണ്ട്: വിഷ്ണു വിഷയത്തില്‍ ശ്രുതിലക്ഷ്മി

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (12:55 IST)
മലയാളം ബിഗ് ബോസ് സീസണ്‍ 5 അവസാനിക്കാന്‍ ഇനി 2 ദിവസങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. അതിനാല്‍ തന്നെ നിലവിലുള്ള മത്സരാര്‍ഥികളില്‍ ആരായിരിക്കും ബിഗ്‌ബോസ് ചാമ്പ്യനാകുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഫിനാലെ അടുക്കുന്നതിനിടെ സീസണില്‍ നിന്നും എവിക്ട് ആയ മത്സരാര്‍ഥികളെ തിരികെ വീട്ടിലെത്തിച്ചിരിക്കുകയാണ് ബിഗ്‌ബോസ്. അനിയന്‍ മിഥുന്‍,ശ്രുതി ലക്ഷ്മി,അനു ജോസഫ്,ഹനാന്‍,ഏയ്ഞ്ചലീന,ഗോപിക എന്നിവരാണ് ആദ്യഘട്ടത്തില്‍ വീട്ടിലെത്തിയത്. ഈ അവസരത്തില്‍ വിഷ്ണു നടത്തിയ സെക്‌സ് ടോക് പരാമര്‍ശത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ശ്രുതി ലക്ഷ്മി.

പുറത്തായ ഒരു മത്സരാര്‍ഥിയോട് റിനോഷ് സെക്‌സ് ടോക്ക് നടത്തിയതായി ബിഗ്‌ബോസില്‍ വിഷ്ണു ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയാണ് ഹൗസിനുള്ളില്‍ ഉണ്ടാക്കിയത്. ഞങ്ങള്‍ സഹോദരങ്ങളാണെന്ന് പറഞ്ഞിട്ട് സെക്‌സ് ടോക് ചെയ്തുവെന്നാണ് വിഷ്ണു പറഞ്ഞത്. അങ്ങനെയെങ്കില്‍ അഖിലേട്ടനും വിഷ്ണുവും എന്തോരം സെക്‌സ് ടോക്ക് നടത്തിയിട്ടുണ്ട്. ഒരു പെണ്ണായി എന്നതാണ് ഇവിടെ പ്രശ്‌നം. സെക്‌സ് ജോക്കും സെക്‌സ് ടോക്കും തമ്മില്‍ ഭയങ്കര വ്യത്യാസമുണ്ട്. ശ്രുതി ബിഗ്‌ബോസ് ഹൗസില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :