അനുബന്ധ വാര്‍ത്തകള്‍
- ഒ.ടി.ടി റിലീസായി 'ജനനം: 1947, പ്രണയം തുടരുന്നു'
- ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച; നിരവധി താരങ്ങള്‍ എത്തുന്നു
- മൂന്ന് മാസത്തെ കാത്തിരിപ്പ്,ഒടുവില്‍ ഒ.ടി.ടി റിലീസിനൊരുങ്ങി 'ജനനം: 1947, പ്രണയം തുടരുന്നു'
- ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ഉണ്ണി മുകുന്ദന്റെ 'ഗരുഡന്', രണ്ടാഴ്ചകൊണ്ട് നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്
- ഡേറ്റിങ്ങില്‍ ആണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്
ലിപ് ലോക്ക് സീന്‍ ചെയ്തിരുന്നെങ്കില്‍ സിനിമയില്‍ എത്തിയേനെ, ആ എന്നെക്കുറിച്ചാണോ ഇയാള്‍ ഇങ്ങനെ പറയുന്നത്; മുന്‍ ഭര്‍ത്താവിനെതിരെ നോറ
മോശം ഉള്ളടക്കങ്ങളുള്ള ചിത്രങ്ങളും വീഡിയോയും ഒരു ആപ്പിലൂടെ പ്രചരിപ്പിച്ചാണ് നോറ പണം സമ്പാദിക്കുന്നതെന്നാണ് മുന്‍ ഭര്‍ത്താവിന്റെ ആരോപണം.
Norah - Bigg Boss Malayalam
മോശം ഉള്ളടക്കങ്ങളുള്ള ചിത്രങ്ങളും വീഡിയോയും ഒരു ആപ്പിലൂടെ പ്രചരിപ്പിച്ചാണ് നോറ പണം സമ്പാദിക്കുന്നതെന്നാണ് മുന്‍ ഭര്‍ത്താവിന്റെ ആരോപണം. എന്തെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഉണ്ടായിട്ടാണോ അയാള്‍ ഇതൊക്കെ പറയുന്നതെന്ന് നോറ ചോദിച്ചു. ലിപ് ലോക്ക് സീന്‍ ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍ ഒരു സിനിമാ താരമായി മാറേണ്ടിയിരുന്ന ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെയുള്ള ഞാന്‍ പൈസ ഉണ്ടാക്കാന്‍ ആപ്പില്‍ ഫോട്ടോസ് ഇടേണ്ട ആവശ്യമുണ്ടോ? ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് കാണിക്കട്ടേയെന്നും നോറ പറഞ്ഞു.
താന്‍ ജീവനാംശം നല്‍കിയിട്ടില്ലെന്ന് മുന്‍ ഭര്‍ത്താവ് അഹങ്കാരത്തോടെ പറയുന്നതിനേയും നോറ പരിഹസിച്ചു. ജീവനാംശം താന്‍ വാങ്ങാത്തതാണെന്ന് നോറ പറഞ്ഞു. ബിഗ് ബോസില്‍ 91 ദിവസം നിന്ന ശേഷമാണ് നോറ എവിക്ട് ആയത്.