അനുബന്ധ വാര്‍ത്തകള്‍
- Mamta Mohandas: അപ്രതീക്ഷിത അതിഥിയായി അര്‍ബുദം, പിന്നാലെ വിവാഹമോചനം; എന്നിട്ടും തളരാതെ പോരാടി മംമ്ത
- മംമ്തയോടു കടുത്ത പ്രണയം തോന്നിയിരുന്നു, പിന്നീട് ആലോചിക്കുമ്പോള്‍ ചിരി വരുന്നു; ആസിഫ് അലിയുടെ വാക്കുകള്‍
- പാട്ട് സീനില്‍ അഭിനയിച്ചതോടെ മംമ്തയോട് കടുത്ത പ്രണയം; രസകരമായ സംഭവങ്ങളെ കുറിച്ച് ആസിഫ് അലി
- ആസിഫ് അലിയും അര്ജുന് അശോകനും പ്രധാന വേഷങ്ങളില്‍,റസൂല്‍ പൂക്കുട്ടിയുടെ 'ഒറ്റ' ട്രെയിലര്‍ കാണാം
- ഇന്ത്യ പിടിക്കാന്‍ മാളികപ്പുറം ടീം, വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്,സുമതി വളവ് ഒരുങ്ങുന്നു
ഡേറ്റിങ്ങില്‍ ആണെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്
ബിസിനസുകാരനായ പ്രജിത്ത് പദ്മനാഭന്‍ ആയിരുന്നു മംമ്തയുടെ ജീവിതപങ്കാളി
Mamta Mohandas
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. പിന്നണി ഗായിക എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം 'മഹാരാജ' ആണ് മംമ്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മംമ്തയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എപ്പോഴും വലിയ താല്‍പര്യമാണ്. ഇപ്പോള്‍ ഇതാ താന്‍ ഡേറ്റിങ്ങില്‍ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം തുറന്നുപറഞ്ഞത്.
' ലോസ് ഏഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിങ്ങില്‍ ആണ്. ഈ ബന്ധത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ഭാവിയില്‍ എന്താകുമെന്ന് അറിയില്ല, ഇപ്പോള്‍ സന്തോഷത്തോടെ പോകുന്നു,' മംമ്ത പറഞ്ഞു.
ബിസിനസുകാരനായ പ്രജിത്ത് പദ്മനാഭന്‍ ആയിരുന്നു മംമ്തയുടെ ജീവിതപങ്കാളി. 2011 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തി.