2023-ലെ ക്രിസ്മസ് വിന്നര്‍ 'നേര്' തന്നെ ! ഷാരൂഖ് പ്രഭാസ് ചിത്രങ്ങള്‍ക്കൊപ്പം പൊരുതി നേടിയ വിജയം, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 ജനുവരി 2024 (13:13 IST)
'നേര്' ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിന് എത്തുമ്പോള്‍ മുന്നിലുണ്ടായിരുന്നത് വമ്പന്‍ റിലീസുകള്‍. ഷാരൂഖ് ഖാന്റെ 'ഡങ്കി', പ്രഭാസിന്റെ 'സലാര്‍' എന്നിവയ്ക്കൊപ്പം ശക്തമായ മത്സരം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ക്രിസ്മസ് വിന്നറായി മാറി 'നേര്'. പതിനാറാമത്തെ ദിവസം പ്രദര്‍ശനം അവസാനിപ്പിച്ചപ്പോള്‍ 39.35 കോടി കേരളത്തില്‍ മുന്നേറ്റം തുടരുന്നു.ALSO READ:
Jayaram: ഇത് ജയറാമിന്റെ തിരിച്ചുവരവ് ആകുമോ? ഓസ്‌ലര്‍ കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളില്‍, മമ്മൂട്ടി ഫാക്ടര്‍ ഗുണം ചെയ്തു

ആദ്യ ദിനം 2.8 കോടി രൂപ നേടി കൊണ്ടാണ് തുടങ്ങിയത്. മികച്ച പ്രതികരണങ്ങള്‍ കൂടി ലഭിച്ചതോടെ തുടര്‍ ദിവസങ്ങളില്‍ കുതിപ്പ് തുടര്‍ന്നു. ആദ്യത്തെ ഞായറാഴ്ച എത്തിയപ്പോള്‍ 3.55 കോടി രൂപ നേടാന്‍ മോഹന്‍ലാല്‍ ചിത്രത്തിനായി. പിന്നീടുള്ള ദിവസങ്ങളില്‍ സ്ഥിരതയാര്‍ന്ന കളക്ഷനാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്.ആദ്യ ആഴ്ചയുടെ അവസാനത്തോടെ 23.8 കോടി രൂപ സ്വന്തമാക്കി. 'നേര്' രണ്ടാം ആഴ്ചയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത് തുടര്‍ന്നു.14.95 കോടി രൂപ ഈയാഴ്ചയും കൂട്ടിച്ചേര്‍ത്തു.ALSO READ:
തീപാറും ആക്ഷന്‍ രംഗങ്ങള്‍,'ടര്‍ബോ' സമ്പൂര്‍ണ്ണ ഇടി പടമാക്കാന്‍ ഇവര്‍ കൂടി മമ്മൂട്ടി ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍


29.50 കോടി രൂപയുടെ വിദേശ കളക്ഷന്‍ ഉള്‍പ്പെടെ 15 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള 75.25 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 45.75 കോടിയില്‍ എത്തി, 'നേര്' 2023 ലെ കേരളത്തിലെ ക്രിസ്മസ് വിന്നറായി മാറിയിരിക്കുന്നു.ALSO READ:
Vijay Devarakonda And Rashmika: വിജയ് ദേവരകൊണ്ടയുടേയും രശ്മികയുടേയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാംവാരത്തില്‍! ആഹ്ലാദത്തില്‍ ആരാധകര്‍




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :