അനുബന്ധ വാര്‍ത്തകള്‍
- Making Video | അനശ്വര രാജന്റെ 'മൈക്ക്', മേക്കിങ് വീഡിയോ
- ദേശീയ പതാകയുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക് നയന്‍താരയും വിക്കിയും, വീഡിയോ
- എല്ലാ ജയില്‍പ്പുള്ളികളേയും പോലെ ഞാന്‍ പായയിലാണ് കിടന്നത്, തലയണ പോലും ഉണ്ടായിരുന്നില്ല; ജയില്‍വാസത്തെ കുറിച്ച് നടി ശാലു മേനോന്
- വീട്ടില്‍ നിന്നൊരു ഫോട്ടോഷൂട്ട്, സാരിയില്‍ നടി ദിവ്യ പിള്ള
- 'ന്നാ താന്‍ കേസ് കൊട്' ഒ.ടി.ടി റിലീസ് എപ്പോള്‍ ?
Nna Thaan Case Kodu: കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' 25 കോടി നേടിയോ? സത്യാവസ്ഥ ഇതാണ്
ഓവര്‍സീസ് റിലീസ് പോലും ഇല്ലാതെ ആറ് ദിവസം കൊണ്ട് ചിത്രം 25 കോടി കളക്ഷന്‍ നേടിയോ എന്നാണ് പ്രേക്ഷകരുടെ സംശയം
Nna Thaan Case Kodu: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 'ന്നാ താന്‍ കേസ് കൊട്' 25 കോടി ക്ലബില്‍ കയറിയെന്നാണ് ഈ പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ ഈ പോസ്റ്ററിനെ കുറിച്ച് സിനിമ ഗ്രൂപ്പുകളില്‍ അടക്കം വലിയ ചര്‍ച്ച നടക്കുകയാണ്.
ഓവര്‍സീസ് റിലീസ് പോലും ഇല്ലാതെ ആറ് ദിവസം കൊണ്ട് ചിത്രം 25 കോടി കളക്ഷന്‍ നേടിയോ എന്നാണ് പ്രേക്ഷകരുടെ സംശയം. യഥാര്‍ഥത്തില്‍ ഇതുവരെയുള്ള തിയറ്റര്‍ കളക്ഷന്‍ മാത്രമല്ല പുതിയ പോസ്റ്ററില്‍ ഉദ്ദേശിച്ചിരിക്കുന്നത്. സിനിമയുടെ ഇതുവരെയുടെ ടോട്ടല്‍ ബിസിനസാണ് 25 കോടി ആയിരിക്കുന്നത്. അതേസമയം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷന്‍ മാത്രം 25 കോടിയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി ആക്ഷേപഹാസ്യ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമെന്നാണ് ആരാധകരുടെ അഭിപ്രായം. ഓഗസ്റ്റ് 18 മുതലാണ് ചിത്രത്തിന്റെ ജിസിസി റിലീസ്.