കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (10:52 IST)
ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ന്നാ താന്‍ കേസ് കൊട് (Sue me) 25 കോടി ക്ലബ്ബില്‍. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വിവരങ്ങളാണ് പുറത്തുവരുന്നത്.
തിയേറ്ററുകളില്‍ എത്തി 45 ദിവസങ്ങള്‍ പിന്നിട്ട ശേഷമേ ഒ.ടി.ടി റിലീസ് ഉണ്ടാക്കുകയുള്ളൂ. ഡിജിറ്റല്‍ അവകാശം ആര് സ്വന്തമാക്കി എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിടും.