കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2022 (12:44 IST)
ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്നേഷ് ശിവനും ഹണിമൂണ്‍ കഴിഞ്ഞ് ജോലി തിരക്കുകളിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയിരുന്നു.ഷാരൂഖ് ഖാന്‍ നായകനാകുന്ന 'ജവാന്‍' എന്ന ചിത്രത്തിന്റെ മുംബൈയിലെ സെറ്റില്‍ നയന്‍താര എത്തി ജോലികള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് അവധിക്കാലം ആഘോഷിക്കുകയാണ് നടിയും ഭര്‍ത്താവും.
ബാഴ്‌സലോണയില്‍ ഒഴിവുകാലം ആഘോഷമാക്കുകയാണ് നയന്‍താര. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ കാണാം.
വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടെയും വിവാഹ വീഡിയോ വൈകാതെ തന്നെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടും. 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയില്‍' എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്.
റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്.