അനുബന്ധ വാര്‍ത്തകള്‍
- 20 വര്‍ഷങ്ങള്‍ ഒന്നിച്ച്, വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പം നിര്‍മ്മാതാവ് ജോബി ജോര്‍ജ്
- തെറിവിളി എഫ്ബിയില്‍ കേട്ടു, കാരണം നല്ല സമയം, ഒമർ ലുലു പറയുന്നു
- ബിഗ് ബോസില്‍ നിന്ന് ഗോപിക പുറത്തേക്ക് ! മോഹന്‍ലാല്‍ പറയും മുന്‍പ് പ്രവചിച്ച് ആരാധകര്‍
- കൊച്ചിയെ ഉത്സവപ്പറമ്പ് ആക്കാന്‍ അവരെത്തി, 'പൊന്നിയിന്‍ സെല്വന് 2' താരങ്ങള്‍ ആരൊക്കെയുണ്ടെന്ന് നോക്കാം
- ഭാര്യക്ക് പേടി...ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ, ഒമർ ലുലു പറയുന്നു
Neela Velicham First Day Collection Report: നിലംതൊടാതെ നീലവെളിച്ചം; തിയറ്ററില്‍ നിന്ന് ആദ്യദിനം കിട്ടിയത് വെറും 10 ലക്ഷം !
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ രണ്ടാം റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന നീലവെളിച്ചം
Neela Velicham First Day Collection Report: തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് ടൊവിനോ തോമസ് ചിത്രം നീലവെളിച്ചം. ആദ്യ ദിനം വെറും പത്ത് ലക്ഷം മാത്രമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തതെന്നാണ് വിവരം. സമീപകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷനാണിത്. ഏഴ് കോടിയിലേറെ ചെലവില്‍ നിര്‍മിച്ച ചിത്രമായതിനാല്‍ മുടക്കുമുതല്‍ പോലും ചിത്രത്തിനു തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നാണ് ആദ്യദിന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ രണ്ടാം റീമേക്കാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന നീലവെളിച്ചം. നേരത്തെ 1964 ല്‍ ഭാര്‍ഗവീ നിലയം എന്ന പേരില്‍ നീലവെളിച്ചത്തിന് ആദ്യ റീമേക്ക് ഇറക്കിയിരുന്നു. മധു, പ്രേം നസീര്‍ എന്നിവരാണ് അതില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
ഹൃഷികേഷ് ഭാസ്കരന്റെ തിരക്കഥയ്ക്ക് ആഷിഖ് അബുവാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ബിജിബാല്‍, റെക്സ് വിജയന് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.
അടുത്ത ലേഖനം