കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 ഏപ്രില്‍ 2023 (09:14 IST)
ഇരുപതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഭാര്യ സുനിക്ക് ആശംസകളും അദ്ദേഹം നേര്‍ന്നു.
'ഇരുപത് വര്‍ഷങ്ങള്‍ എന്നോടൊപ്പം എങ്ങനെ?????? പക്ഷെ നിനക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമായിരുന്നു എന്നോടൊപ്പമുള്ള ഇ യാത്ര.... എന്നിലെ എന്നെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ സാധിച്ചു എന്നുള്ളത് നിന്റെ വലിപ്പമായി ഞാന്‍ കാണുന്നു ഭാര്യേ.... അപ്പോള്‍ ഇതുപോലെ ജീവിത യാത്രയുടെ അങ്ങേയറ്റംവരെ ഒന്നിച്ചോടാന്‍ സര്‍വേശ്വരന്‍ ശക്തി പകരട്ടെ... സ്‌നേഹം'-ജോബി ജോര്‍ജ് കുറിച്ചു.
ആന്‍മരിയ കലിപ്പിലാണ്, വെയില്‍, അബ്രഹാമിന്റെ സന്തതികള്‍, കാവല്‍, ഷൈലോക്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ജോബി ജോര്‍ജ്.