കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 ഏപ്രില്‍ 2023 (10:16 IST)
2022 ഡിസംബറില്‍ ആയിരുന്നു നടി കീര്‍ത്തി സുരേഷിന്റെ 'രഘു താത്ത'പ്രഖ്യാപിച്ചത്.ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.നവാഗതനായ സുമന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കീര്‍ത്തി സുരേഷ് പുനരാരംഭിച്ചു.
ഫാമിലി മാന്‍ എന്ന ജനപ്രിയ പരമ്പരയുടെ എഴുത്തുകാരനായി പ്രവര്‍ത്തിച്ച സുമന്‍ കുമാര്‍ ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.
എം എസ് ഭാസ്‌കര്‍, ദേവദര്‍ശിനി, രവീന്ദ്ര വിജയ്, ആനന്ദ്‌സാമി, രാജേഷ് ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രചോദനമായി മാറുന്ന ഒരു സ്ത്രീയുടെ കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.