അനുബന്ധ വാര്‍ത്തകള്‍
- കൊച്ചിയെ ഉത്സവപ്പറമ്പ് ആക്കാന്‍ അവരെത്തി, 'പൊന്നിയിന്‍ സെല്വന് 2' താരങ്ങള്‍ ആരൊക്കെയുണ്ടെന്ന് നോക്കാം
- ഭാര്യക്ക് പേടി...ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ, ഒമർ ലുലു പറയുന്നു
- 'ഇനി ഒരുമിച്ചു ജീവിക്കില്ലഞന്ന് തീരുമാനിച്ച നിമിഷം'; ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ നടി ലക്ഷ്മിപ്രിയ
- ചെരുപ്പ് ഊരി അടിക്കണണം, 52 വയസ്സുള്ള തന്നോട് ഇങ്ങനെ,നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് നടി ഐശ്വര്യ
- ഒമര്‍ ലുലു ബിഗ് ബോസിലേക്ക് എത്തിയത് ഏഷ്യാനെറ്റിനോട് അങ്ങോട്ട് ആവശ്യപ്പെട്ട് !
ബിഗ് ബോസില്‍ നിന്ന് ഗോപിക പുറത്തേക്ക് ! മോഹന്‍ലാല്‍ പറയും മുന്‍പ് പ്രവചിച്ച് ആരാധകര്‍
ഇന്‍ ഓര്‍ ഔട്ട് എന്നറിയാന്‍ മൂന്ന് പേരോടും ബോക്‌സ് തുറന്നുനോക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുന്നുണ്ട്
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ രണ്ടാമത്തെ എവിക്ഷന്‍ ഇന്ന് നടക്കും. വിഷ്ണു, ലെച്ചു, ഗോപിക എന്നീ മൂന്ന് പേരില്‍ നിന്ന് ഒരാളാണ് പുറത്താകുന്നതെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ആ ഒരാള്‍ ആരെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്.
ഇന്‍ ഓര്‍ ഔട്ട് എന്നറിയാന്‍ മൂന്ന് പേരോടും ബോക്‌സ് തുറന്നുനോക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുന്നുണ്ട്. ബോക്‌സ് തുറന്നുനോക്കിയ ശേഷം രണ്ട് പേരുടെ മുഖത്ത് ചിരിയും ഒരാളുടെ മുഖത്ത് സങ്കടവുമാണ്. വിഷമത്തോടെ കാണപ്പെടുന്ന ആള്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായിട്ടുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
വീഡിയോയില്‍ ഏറെ ദുഖിച്ച് കാണുന്നത് ഗോപികയെയാണ്. ഗോപികയാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ നിന്ന് രണ്ടാമതായി എവിക്റ്റ് ചെയ്യപ്പെട്ടതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.