ഭാര്യക്ക് പേടി...ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ, ഒമർ ലുലു പറയുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (14:51 IST)
വിമർശനങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് താൻ ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ലേക്ക് എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞു. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോർ ചെയ്യുന്ന ആളായായ താൻ ഒരു ക്ലോസായ ഇടത്ത് എങ്ങനെയാണ് പെരുമാറുക എന്നത് അറിയില്ലെന്നും ബിഗ് ബോസ് ഹൗസിലേക്ക് പോകും മുമ്പ് സംവിധായകൻ പറഞ്ഞു.
 
ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ ഭാര്യയുടെ പേടിയെ കുറിച്ചും സംവിധായകൻ ഓർക്കുന്നു.താൻ എന്തെങ്കിലും വിളിച്ചു പറയുമോ എന്ന് ഭാര്യക്ക് പേടിയാണെന്നും അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും ഒമർ വ്യക്തമാക്കി.
 
തന്നെ ഇഷ്ടപ്പെട്ടാൽ പിന്തുണയ്ക്കൂ അല്ലെങ്കിൽ അതിൻറെ ആവശ്യമില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ഒമർ ബിഗ് ബോസ് ഹൗസിലേക്ക് പോയത്. 
 
 
 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :