1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nazriya's Instagram account hacked

നസ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു, മുന്നറിയിപ്പുമായി നടി

നസ്രിയ
തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു എന്ന് നസ്രിയ. കഴിഞ്ഞദിവസം താരത്തിൻറെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ലൈവ് വന്നപ്പോൾ തന്നെ ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ നസ്രിയ തന്നെ ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ്. തൻറെ പേരിൽ വരുന്ന മെസ്സേജുകൾക്ക് മറുപടി അയക്കരുത് എന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും താരം പറഞ്ഞു.
 
"ഏതോ കോമാളികൾ എൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. കുറച്ച് ദിവസത്തേക്ക് എൻറെ പ്രൊഫൈലിൽ നിന്ന് വരുന്ന മെസ്സേജുകൾക്ക് മറുപടി നൽകരുത്. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. ബാക്കിയെല്ലാ കാര്യങ്ങളും നന്നായി പോകുന്നു." - നസ്രിയ കുറിച്ചു.
 
ഇൻസ്റ്റഗ്രാമിൽ മൂന്ന് മില്യൺ ഫോളോവേഴ്സ് ആണ് താരത്തിന് ഉള്ളത്. നിലവിൽ വിദേശത്താണ് നസ്രിയ. സോഷ്യൽ മീഡിയയിൽ സജീവമായ നടി തൻറെ കൊച്ചു കൊച്ചു വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
 
നസ്രിയയും നാനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം 'അൺടെ സുന്ദരാനികി' ഒരുങ്ങുകയാണ്. 
അടുത്ത ലേഖനം
125 കോടി നേട്ടവുമായി 'മാസ്റ്റർ'; വിജയ്‌ ചിത്രം തകര്‍പ്പന്‍ ഹിറ്റ് !