ലൈവ് ചാറ്റിൽ മൂന്നിലധികം പേരെ ചേർക്കാം, ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ !

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 2 ഡിസം‌ബര്‍ 2020 (16:23 IST)
ലൈവ് ചാറ്റിൽ സുപ്രധാന മറ്റത്തോടെ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം, ലൈവ് ചാറ്റുകളിൽ ഇനി മുതൽ മൂന്നോ അതിലധികമോ ആളൂകളെ ആഡ് ചെയ്യാം. നേരത്തെ രണ്ട്പേർക്ക് മാത്രമാണ് ലൈവ് ചാറ്റ് നടത്താനായിരുന്നത്. ഇൻസ്റ്റഗ്രാം ലൈവ് റൂംസ് എന്ന പേരിലാണ് പുതിയ ഫീച്ചർ ഒരുക്കിയിരിയ്ക്കുന്നത്. രണ്ടുപേർക്ക് ഒരേസമയം ലൈവിൽ സംസാരൊയ്കാനുള്ള സൗകര്യവും പുതിയ അപ്‌ഡേറ്റിൽ ലഭ്യമാണ്.

ഇൻസ്റ്റഗ്രാമിലെ പ്ലസ് ബട്ടൺ ടാപ് ചെയ്ത ലൈവ് ഐകൺ അമർത്തിയാൽ ലൈവ് ചാറ്റിൽ അതിഥികളെ ആഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാം. ക്രിയേറ്റർമാർക്ക് അവരുടെ കമ്മ്യൂണിറ്റികളുമായി കൂടുതൽ ഇന്ററാക്ട് ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിയ്ക്കും എന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ കൊണ്ടുവന്ന ഫീച്ചർ ഉടൻ തന്നെ ഇൻസ്റ്റഗ്രാമിന്റെ എല്ലാ പതിപ്പുകളിലേയ്ക്കും എത്തും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :