അനുബന്ധ വാര്‍ത്തകള്‍
- വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ, ഇടിമിന്നലിനും സാധ്യത
- അതിവ്യാപന വൈറസ്: സംസ്ഥനത്ത് വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി
- ജുവല്ലറി ഇടപാടുകൾ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ: രേഖയില്ലെങ്കിൽ കുടുങ്ങും, ഇഡി ഇടപെടും
- അതിവ്യാപന കൊവിഡ് വൈറസ് പടർന്നുപിടിയ്ക്കുന്നു: വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ബ്രിട്ടൺ
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 525 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2093 പേര്
ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫിറോസ് കുന്നംപറമ്പില്‍; സ്ത്രീകളോട് മോശം പരാമര്‍ശവും തെറിവിളികളും
തന്റെ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ഫിറോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പേജുകളില്‍ സ്ത്രീകളോട് മോശം പരാമര്‍ശം നടത്തുകയും പലരേയും തെറിവിളിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പേജുകള്‍ ഹാക്ക് ചെയ്ത് സിഎജി എന്ന പേരിലാക്കിയിരിക്കുകയാണ്.
എന്തിനാണ് ഞങ്ങളെ ഭയപ്പെടുന്നതെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കിയാല്‍ നിങ്ങള്‍ക്ക് എന്തു ലാഭം കിട്ടുമെന്നും ഫിറോസ് ചോദിക്കുന്നു. വ്യാജപ്രചരണങ്ങള്‍ ഏല്ക്കാതെ വന്നപ്പോഴാണ് ഹാക്കര്‍മാരെക്കൊണ്ട് പണിചെയ്യുന്നത്. പൊതുസമൂഹം ഇത് മനസിലാക്കുമെന്നും പൊറുക്കാന്‍ പറ്റാത്ത സംഭവമാണെന്നും ഫിറേസ് പറഞ്ഞു.