ഇൻസ്റ്റഗ്രാമിലും മെസഞ്ചറിലും പുതിയ വാനിഷ് ഫീച്ചർ, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (15:53 IST)
മെസഞ്ചറിലും ഇൻസ്റ്റഗ്രാമിലും പുതിയ വാനിഷ് ഫീച്ചർ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്ന ഫീച്ചർ ആണ് വാനിഷ്. ഈ സംവിധാനം ഓൺ ആക്കുന്നതോടെ സന്ദേശങ്ങൾ ഉപയോക്താക്കൾ ഓപ്പൺ ചെയ്ത കണ്ടാൽ പിന്നീട് തനിയെ അപ്രത്യക്ഷമാകും. വാനിഷ് മോഡ് ഓപ്പൺ ചെയ്ത താൽക്കാലിക ചാറ്റുകൾ നടത്താനാകും എന്ന് സാരം.

ഈ മോഡിൽ ചാറ്റ് ചെയ്യുന്ന സന്ദേശങ്ങൾ ചാറ്റ് ഹിസ്റ്ററിയിൽ ഉണ്ടാകില്ല. മെമുകൾ, ഗിഫുകൾ ഉൾപ്പടെയുള്ള ഫയലുകളും ഈ ഫീച്ചറിൽ നീക്കം ചെയ്യപ്പെടും. അത്യാവശ്യഘട്ടങ്ങളിൽ എനേബിൾ ചെയ്ത ആവശ്യമില്ലാത്തപ്പോൾ ഡിസേബിൾ ചെയ്യാവുന്ന തരത്തിലാണ് ഫീച്ചർ ഒരുക്കിയിരിയ്ക്കുന്നത്. ചാറ്റ് ത്രെഡില്‍ നിന്നും മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ വാനിഷ് മോഡ് ഓണാകും. ഫീച്ചർ നിലവിൽ മെസഞ്ചറിൽ ലഭ്യമാണ്. ഇൻസ്റ്റഗ്രാമിലും ഉടൻ ഫീച്ചർ എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :