1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nandu Poduval in Indian 2

Nandu Poduval in Indian 2: വെട്ടത്തിലെ ട്രെയിന്‍ യാത്രക്കാരന്‍, ഇന്ന് ഇന്ത്യന്‍ 2 വില്‍ പ്രധാന വേഷം; നെടുമുടി വേണുവിന് പകരക്കാരനായി കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ നന്ദു !

Nandu Poduval in Indian 2 നന്ദു പൊതുവാള്‍
Nandu Poduval in Indian 2: മലയാള സിനിമയില്‍ വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാണുന്ന മുഖമാണ് നന്ദു പൊതുവാള്‍ എന്ന നടന്റേത്. വെട്ടം സിനിമയില്‍ ദിലീപ് ട്രെയിനില്‍ ഇരുന്ന് നന്ദു പൊതുവാളിനോട് സംസാരിക്കുന്ന രംഗങ്ങളെല്ലാം ഇന്നും പൊട്ടിച്ചിരിയോടെയാണ് നാം കാണുന്നത്. വര്‍ഷങ്ങള്‍ കുറേയായിട്ടും ചെറിയ വേഷങ്ങളില്‍ സിനിമയില്‍ വന്നുപോകുകയാണ് നന്ദു ചെയ്തിരുന്നത്.
 
ഇപ്പോള്‍ ഇതാ നന്ദു പൊതുവാള്‍ ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ രണ്ടാം ഭാഗത്തില്‍ നന്ദു വളരെ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കും.
 
സംവിധായകന്‍ ശങ്കറിനൊപ്പം നില്‍ക്കുന്ന നന്ദുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ 2 വിന് വേണ്ടി ക്ലീന്‍ ഷേവ് ചെയ്ത് വ്യത്യസ്ത ലുക്കിലാണ് താരത്തെ കാണുന്നത്. നെടുമുടി വേണുവിന് തീരുമാനിച്ച കഥാപാത്രമാണ് ഇന്ത്യന്‍ 2 വില്‍ നന്ദു പൊതുവാള്‍ അവതരിപ്പിക്കുക.
 
മിമിക്രിയിലൂടെയാണ് നന്ദു അഭിനയ ലോകത്തേക്ക് എത്തിയത്. അഭിനയത്തിനൊപ്പം പ്രൊഡക്ഷന്‍ കണ്‍ട്രോളറായും നന്ദു മലയാള സിനിമയില്‍ സേവനം ചെയ്തിട്ടുണ്ട്.
 
 
 
About Writer
രേണുക വേണു