സിനിമ താരത്തിന്റെ ഭാര്യയും മകനും, ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (12:43 IST)

നിരവധി സിനിമകളാണ് നടന്‍ വിജിലേഷിന്റേതായി ഇനി പുറത്തു വരാനുള്ളത്.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന ചിത്രത്തില്‍ നടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ശ്രീനാഥ് ഭാസി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അത്തം ദിനാശംസകളുമായി വിജിലേഷ്.

'വീണ്ടും ഒരു ഓണക്കാലം കൂടെ വരവായി ... എല്ലാവര്‍ക്കും ഞങ്ങളുടെ അത്തം ദിനാശംസകള്‍'-വിജിലേഷ് കുറിച്ചു.

ഇക്കഴിഞ്ഞ ജനുവരി നാലിനാണ് താന്‍ അച്ഛനായ വിവരം വിജിലേഷ് പങ്കുവെച്ചത്.


കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ.

ഗപ്പി,കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലെ മികച്ചതാണ് . കപ്പേളയിലും നടന്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :