ഇതെൻ്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യമുണ്ടോ? അശ്ലീല കമൻ്റിന് ചുട്ട മറുപടി നൽകി മാളവിക ജയറാം

അഭിറാം മനോഹർ| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2022 (15:12 IST)
മലയാളികളുടെ പ്രിയതാരമാണ് ജയറാം. ജയറാമിനെ പോലെ തന്നെ അദ്ദേഹത്തിൻ്റെ കുടുംബത്തിലെ എല്ലാവരെയും മലയാളികൾക്ക് സുപരിചിതരാണ്. മകൻ കാളിദാസ് സിനിമയിൽ സജീവമാണെങ്കിലും ഇതുവരെ മാളവിക ജയറാം സിനിമയിൽ മുഖം കാണിച്ചിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ മാളവികയ്ക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ വന്ന അശ്ലീല കമൻ്റിന് മാളവിക ജയറാം നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സഹോദരൻ കാളിദാസിനും ജയറാമിനും ഒപ്പമുള്ള തന്റെ ഒരു ഫോട്ടോ മാളവിക പങ്കുവെച്ചിരുന്നു. ജയറാമിന്റെ മുതുകില്‍ ഇരുന്ന് കളിക്കുന്നതിന്റെ ചിത്രമായിരുന്നു ഇത്. ഇതിനടിയിൽ ഒരാൾ ഒരു മോശം കമൻ്റുമായി എത്തി. ഇതേ വസ്ത്രത്തിൽ ഈ ചിത്രം റീക്രിയേറ്റ് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇയാളുടെ കമൻ്റ്. ഇതിന് മറുപടിയുമായി മാളവിക രംഗത്തെത്തി.

ഒരു കള്ളപ്പേരിന് പിന്നിൽ ഒളിച്ചിരുന്ന് ആളുകളെ അസ്വസ്തതപ്പെടുത്തുന്ന കമൻ്റുകൾ പറയാൻ എളുപ്പമാണ്. സ്വന്തം ഐഡൻ്റിറ്റി വെളിപ്പെടുത്തി ഇതെൻ്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ എന്നാണ് കമൻ്റിന് മറുപടിയായി മാളവിക ചോദിച്ചത്. അടുത്തിടെ മായം സെയ്‌തായ് പൂവെ എന്ന സംഗീത വീഡിയോയിൽ മാളവിക ജയറാം അഭിനയിച്ചിരുന്നു. അശോക് സെൽവനായിരുന്നു വീഡിയോയിൽ മാളവികയ്ക്കൊപ്പം അഭിനയിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :