രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും; മദ്യപാനത്തെ കുറിച്ച് നടി വീണ നന്ദകുമാര്‍

പൊതുവെ വളരെ സൈലന്റ് ആയിട്ടുള്ള ക്യാരക്ടറാണ് തന്റേതെന്ന് വീണ പറയുന്നു

രേണുക വേണു| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (13:17 IST)

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ റിന്‍സിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ഏറെ അഭിനയ സാധ്യതയുള്ള ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് നടി വീണ നന്ദകുമാര്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ യാതൊരു മടിയുമില്ലാത്ത വീണ ഒരിക്കല്‍ മദ്യപാനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

പൊതുവെ വളരെ സൈലന്റ് ആയിട്ടുള്ള ക്യാരക്ടറാണ് തന്റേതെന്ന് വീണ പറയുന്നു. അധികം സംസാരിക്കാറില്ല. എന്നാല്‍ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും. ബിയര്‍ കുടിച്ചാല്‍ കുറച്ചധികം സംസാരിക്കുമെന്നും വീണ പറയുന്നു. ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ മിക്ക പെണ്‍കുട്ടികളും ബിയര്‍ കഴിക്കുന്നവരാണ്. അത് തുറന്നുപറയുന്നതില്‍ ഒരു പ്രശ്‌നവും തനിക്ക് തോന്നിയിട്ടില്ലെന്നും വീണ പറഞ്ഞു.

തന്റെ പ്രണയങ്ങളെ കുറിച്ചും വീണ മനസ്സുതുറക്കുന്നു. ഒരുപാട് പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നെന്ന് വീണ പറയുന്നു. ഓരോ പ്രണയം അവസാനിക്കുമ്പോഴും ഓരോ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. ബ്രേക്ക് അപ്പ് ഉണ്ടാകുമ്പോഴും അതിലൊന്നും ഒരു കുറ്റബോധവും തനിക്ക് തോന്നിയിട്ടില്ല. പ്രണയ ബന്ധങ്ങള്‍ എല്ലാം താന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :