സ്ത്രീകളെ ചുംബിക്കാത്തതുകൊണ്ട് ആ ലിപ് ലോക്ക് സീന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു: ജാനകി സുധീര്‍

ലെസ്ബിയന്‍ പ്രണയകഥയായതിനാല്‍ ചില രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ജാനകി പറയുന്നു

രേണുക വേണു| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (13:39 IST)

മലയാളത്തില്‍ ഏറെ ചര്‍ച്ചയായ ലെസ്ബിയന്‍ പ്രണയകഥയാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ഹോളി വൂണ്ട്. നടിയും മോഡലുമായ ജാനകി സുധീര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ ചൂടന്‍ രംഗങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതാ ഹോളി വൂഡില്‍ അഭിനയിച്ചതിന്റെ അനുഭവം തുറന്നുപറയുകയാണ് ജാനകി.

ലെസ്ബിയന്‍ പ്രണയകഥയായതിനാല്‍ ചില രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് ജാനകി പറയുന്നു. സൈലന്റ് മൂവി ആയതുകൊണ്ട് അഭിനയത്തിനു ഏറെ സാധ്യതയുണ്ട്. അതുകൊണ്ട് പ്രധാന കഥാപാത്രം ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ലെസ്ബിയന്‍ കഥയായതുകൊണ്ട് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. ചിത്രത്തില്‍ അത്ര ഇന്റിമസി തോന്നിയിരുന്നില്ല. ഒരു ലിപ് ലോക്ക് സീന്‍ ചെയ്യാനുണ്ടായിരുന്നു. പക്ഷേ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്‌നം തന്നെയായിരുന്നു. പക്ഷേ ടീം നല്ല പിന്തുണ നല്‍കി. അവസാന ഭാഗമായപ്പോഴാണ് അതെല്ലാം ഷൂട്ട് ചെയ്തത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദത്തിലായി. പിന്നെ ആ സീന്‍ ചെയ്യാന്‍ സാധിച്ചെന്നും ജാനകി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ ശ്രദ്ധിക്കാറില്ലെന്നും ജാനകി പറഞ്ഞു. പറയുന്നവര്‍ എന്ത് വേണമെങ്കിലും പറയട്ടെ. എന്റെ സ്വാതന്ത്ര്യമാണ് ഞാന്‍ ചെയ്യുന്നത്. എന്ത് ചെയ്യണം, എങ്ങനെയുള്ള ഫോട്ടോ എടുക്കണം എന്നതൊക്കെ തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും ജാനകി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :