1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nandini Actor Rahul Ravi is absconding

നടന്‍ രാഹുല്‍ രവി ഒളിവില്‍? ഭാര്യയുടെ പരാതിയില്‍ നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

Nandini Nandini Actor Rahul Ravi absconding
നന്ദിനി എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് രാഹുല്‍ രവി. നടന്‍ ഇപ്പോള്‍ ഒടുവിലാണെന്നും നടനെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി എന്നുമാണ് റിപ്പോര്‍ട്ട്.  ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. രാഹുല്‍ ശാരീരികമായി തന്നെ ഉപദ്രവിച്ചു എന്നാണ് ലക്ഷ്മി നല്‍കിയ പരാതി.

2023 ഏപ്രില്‍ 26ന് അര്‍ദ്ധരാത്രിയില്‍ രാഹുല്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വേറൊരു പെണ്‍കുട്ടിയുമായി ഉണ്ടെന്ന വിവരം ലഭിച്ച ലക്ഷ്മി പോലീസിനെയും അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം അവിടെയെത്തിയപ്പോള്‍ രാഹുലിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. 
 
ലക്ഷ്മിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന രാഹുലിന്റെ ആരോപണം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നവംബര്‍ 3 രാഹുലിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
 
 
 
 
 
 
 
അടുത്ത ലേഖനം
മേനിപ്രദര്‍ശനം മാത്രം,മുഖം ഒട്ടും സുന്ദമല്ല, പരിഹാസ കമന്റിന് ചുട്ട മറുപടിയുമായി മഞ്ജു പിള്ളയുടെ മകള്‍ ദയ