ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3'

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2023 (15:16 IST)
സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 തിയറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു. പ്രദര്‍ശനത്തിനെത്തി 31 ദിവസങ്ങള്‍ കൊണ്ട് 484.17 കോടി ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടി. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ടൈഗര്‍ 3.


ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് ചിത്രം സ്ട്രീമിംഗ്

ആരംഭിക്കും.

മനീഷ് ശര്‍മ സംവിധാനം നിര്‍വഹിച്ച ടൈഗര്‍ 3 ഒരു ആക്ഷന്‍ ചിത്രമാണ്. ഇന്ത്യയില്‍ നിന്ന് മാത്രമായി 354.05 കോടി രൂപ സിനിമ സ്വന്തമാക്കി.

സല്‍മാന്‍ഖാന്റെ ടൈഗര്‍ 3 ദീപാവലി റിലീസായി നവംബര്‍ 12നാണ് പ്രദര്‍ശനം ആരംഭിച്ചത്. കേരളത്തില്‍ ആദ്യദിനം 1.1 കോടി നേടാന്‍ സിനിമയ്ക്കായി.ജവാനും പഠാനും ശേഷം ഈ നേട്ടത്തില്‍ എത്തുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമായി ടൈഗര്‍ 3 മാറി.

രണ്ടാമത്തെ ദിവസം 40 ലക്ഷം മാത്രമാണ് സിനിമയ്ക്ക് കേരളത്തില്‍നിന്ന് നേടാനായത്. ആദ്യ ആഴ്ചയില്‍ നിന്ന് മൊത്തം 2.3 കോടി നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :