അനുബന്ധ വാര്‍ത്തകള്‍
- ജ്യോതിഷം നിങ്ങളുടെ രാശി പറയും; രാശി എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് 'സൂര്യൻ' പറയും
- കോട്ടയത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
- "ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ"; സരിതയെ ‘ട്രോളി’ രഞ്ജിത്ത് ശങ്കര്‍
- കൂള്‍ അല്ല, ചൂടനാണ് മമ്മൂട്ടി; ബല്‍റാമിനെപ്പോലെ!
- ലുലു സ്റ്റൈല്‍ ഐക്കണ്‍സ് ഓഫ് ദി ഇയർ ജയസൂര്യയും പ്രയാഗയും, പ്രിയാ വാര്യരും റോഷനും സോഷ്യല്‍ മീഡിയ താരങ്ങൾ
ഞെട്ടാന്‍ തയ്യാറാകൂ... ഇനി മോഹന്‍ലാല്‍ അതിക്രൂരനായ വില്ലന്‍, പ്രതിഫലം 15 കോടി !
മോഹന്‍ലാല്‍ വീണ്ടും വില്ലനാകുന്നു. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ കിടിലന്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മോഹന്‍ലാല്‍ വലിയ ഇടവേളയ്ക്ക് ശേഷം അതിക്രൂരനായ ഒരു വില്ലനായി മാറുകയാണ്.
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മോഹന്‍ലാല്‍ വില്ലനാകുന്നത്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. എ എല്‍ വിജയ് സംവിധാനം ചെയ്ത വനമകനില്‍ നായികയായിരുന്നു ഹിന്ദിയിലെ ഇതിഹാസതാരം ദിലീപ് കുമാറിന്റെ ചെറുമകളായ സയേഷ.
വമ്പന്‍ നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന് 15 കോടിയിലധികമാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ വി ആനന്ദ് ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ്.
അയന്, അനേകന്‍, കോ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സംവിധാനം ചെയ്തിട്ടുള്ള കെ വി ആനന്ദ് മോഹന്‍ലാല്‍ ചിത്രങ്ങളായ തേന്മാവിന് കൊമ്പത്ത്, മിന്നാരം തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ ക്യാമറാമാനാണ്. ഹാരിസ് ജയരാജ് ആണ് സംഗീതം.