1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal in Jailer

Mohanlal in Jailer: മോഹന്‍ലാലിന്റെ കഥാപാത്രം പത്ത് മിനിറ്റില്‍ താഴെ, രജനിക്കൊപ്പം ഒരു രംഗം; ജയിലര്‍ വിശേഷങ്ങള്‍

ടീസറില്‍ വിന്റേജ് ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്

Mohanlal in Jailer
Mohanlal in Jailer: ദളപതി രജനികാന്തിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലറി'ലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പ്രമൊ ടീസര്‍ സണ്‍ പിക്‌ചേഴ്‌സ് പുറത്തിറക്കി. ഓഗസ്റ്റ് 10 ന് ചിത്രം തിയറ്ററുകളിലെത്തും. 
 
ടീസറില്‍ വിന്റേജ് ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മലയാളത്തില്‍ നിന്ന് വിനായകനും ചിത്രത്തിലുണ്ട്. 'മുത്തുവേല്‍ പാണ്ഡ്യന്‍' എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം. 
 
ജയിലറിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പത്ത് മിനിറ്റില്‍ താഴെയാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ജയിലറില്‍ മോഹന്‍ലാല്‍ രജനിയുടെ വില്ലന്‍ ആണെന്ന് നേരത്തെ ചില മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Actor Vijeesh Vijayan: പ്രായം 41 ആയി, പിറന്നാള്‍ ദിനത്തില്‍ നടന്‍ വിജീഷ് വിജയന്‍