1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Adoor Gopalakrishnan

അടൂര്‍ എന്തിനാണ് മോഹന്‍ലാലിനെ അകറ്റി നിര്‍ത്തുന്നത്?

മോഹന്‍ലാല്‍
മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍‌മാരുടെ പട്ടികയിലാണ് മോഹന്‍ലാലിന്‍റെ സ്ഥാനം. അന്യഭാഷകളിലെ സംവിധായകര്‍ പോലും മോഹന്‍ലാലിനെ തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. എന്നാല്‍ മലയാളത്തിന്‍റെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മാത്രം തന്‍റെ ഒരു സിനിമയിലും മോഹന്‍ലാലിനെ അഭിനയിപ്പിച്ചിട്ടില്ല.
 
അതേസമയം, മമ്മൂട്ടി പല തവണ അടൂര്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. മതിലുകളിലും വിധേയനിലും അഭിനയിച്ച മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. അനന്തരം എന്ന അടൂര്‍ ചിത്രത്തിലും ചെറിയ വേഷത്തില്‍ മമ്മൂട്ടി എത്തിയിട്ടുണ്ട്.
 
എന്തുകൊണ്ടായിരിക്കും മോഹന്‍ലാലിനെ അടൂര്‍ ഗോപാലകൃഷ്ണന്‍ അകറ്റി നിര്‍ത്തിയിരിക്കുന്നത്? അതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിരിക്കാന്‍ സാധ്യതയില്ല. തന്‍റെ സിനിമയില്‍ മോഹന്‍ലാലിന് പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതാവാം അദ്ദേഹം മഹാനടനെ ഒപ്പം കൂട്ടാത്തതിന് കാരണം.
 
അടൂരിന്‍റെ കഴിഞ്ഞ ചിത്രമായ ‘പിന്നെയും’ ദിലീപ് നായകനായ സിനിമയാണ്. എന്തായാലും ഉടന്‍ തന്നെ ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്ക‍ാനുള്ള ഭാഗ്യം മോഹന്‍ലാലിന് ലഭിക്കട്ടെ എന്നാശംസിക്കാം.
About Writer
BIJU
അടുത്ത ലേഖനം
രാജയുടെ രാജകീയ രണ്ടാം വരവിന് കൊടിയേറി, മമ്മൂട്ടിയുടെ മധുരരാജ കൊച്ചിയിൽ തുടങ്ങി!