അനുബന്ധ വാര്‍ത്തകള്‍
- മമ്മൂക്ക എപ്പോഴും കുറച്ച് അകന്ന് നിൽക്കുന്ന വ്യക്തി, മോഹൻലാൽ വളരെ കംഫർട്ടബിൾ: തുറന്നു പറഞ്ഞ് ശോഭന
- മമ്മൂട്ടിക്ക് പിന്നാലെ ശോഭനയും ദൃശ്യത്തോട് നോ പറഞ്ഞു, കാരണം...
- അനിമൽ മുതൽ മാർക്കോ വരെ, വയലൻസ് ആഘോഷമാക്കിയ പ്രേക്ഷകർ, ഇന്ത്യൻ സ്ക്രീനുകളെ ചോരയിൽ കുളിപ്പിച്ച 2024
- Marco: ദിവസവും സ്ക്രീനുകൾ കൂടുന്നു, ബേബി ജോണിനെ ചവിട്ടി പുറത്താക്കി ഉത്തരേന്ത്യയിൽ മാർക്കോ തരംഗം, തമിഴ്- തെലുങ്ക് പതിപ്പുകൾ ജനുവരി ആദ്യവാരം
- മോഹന്‍ലാലിനും മമ്മൂട്ടിക്കും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്
വയലൻസ് ഇനി ഒ.ടി.ടിയിലും കാണാം; 'മാര്‍ക്കോ' സ്ട്രീമിങ് ഈ പ്ലാറ്റ്ഫോമിലൂടെ
ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ മാര്‍ക്കോ അധികം വൈകാതെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് സൂചന. തിയേറ്ററുകളിലെത്തി 45 ദിവസത്തിന് ശേഷമാണ് മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിക്കുക. സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.
നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരെ തേടിയെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കിൽ, സെൻസർ ബോർഡ് കട്ട് ചെയ്ത ഭാഗങ്ങളും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്സ് വിറ്റ് പോയത്. ആക്ഷന്‍ ഏറെ പ്രാധാന്യം നല്കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.