1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malikappuram team, distribution rights Dream Big Films, Sumathi Valavu ready to capture India

ഇന്ത്യ പിടിക്കാന്‍ മാളികപ്പുറം ടീം, വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ്,സുമതി വളവ് ഒരുങ്ങുന്നു

sumati valavu
sumati valavu
മാളികപ്പുറം വിജയത്തിനുശേഷം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകന്‍ വിഷ്ണു ശശി ശങ്കറും ഒന്നിക്കുന്ന സിനിമയാണ് സുമതി വളവ്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന സിനിമയില്‍ അപര്‍ണദാസും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓള്‍ ഇന്ത്യ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കിയിരിക്കുകയാണ്.
 
ജയ്‌ലര്‍, ജവാന്‍, ലിയോ, പൊന്നിയിന്‍ സെല്‍വന്‍ 2, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിച്ചത് ഇവരാണ്. 2024-ല്‍ ക്രിസ്മസ് റിലീസായാണ് സുമതി വളവ് തിയേറ്ററുകളില്‍ എത്തുന്നത്.
 
ജയ്‌ലര്‍, ജവാന്‍, ലിയോ, പൊന്നിയിന്‍ സെല്‍വന്‍ 2, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങി വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിച്ച ഡ്രീം ബിഗ് ഫിലിംസ് 2024 ക്രിസ്മസ് റിലീസായി സുമതി വളവ് തിയറ്ററില്‍ എത്തിക്കും. 2022-ല്‍ ക്രിസ്മസ് റിലീസായാണ് മാളികപ്പുറം എത്തിയത്.
 
സുമതി വളവ് തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നു.പാലക്കാട്, മൂന്നാര്‍, കുമളി, കമ്പം, തേനി, വട്ടവട എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.
 
വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീ മുരളി കുന്നുംപുറത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ റിലീസ് കൊച്ചിയില്‍ നേരത്തെ നടന്നിരുന്നു.ഈ വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, മാളവിക മനോജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു. 
 
 
 
 
 
അടുത്ത ലേഖനം
100 കോടി അലേര്‍ട്ട്! 2024-ല്‍ രണ്ടാമതും പൃഥ്വിരാജ്, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷന്‍ റിപ്പോര്‍ട്ട്