അനുബന്ധ വാര്‍ത്തകള്‍
- ‘ഭാഷയെ സ്നേഹിച്ച മമ്മൂട്ടി, അത്ഭുതമാണ് മമ്മൂക്കയുടെ വോയിസ് മോഡുലേഷൻ’- മെഗാസ്റ്റാറിന്റെ ഡബ്ബിങ് മികവിനെ കുറിച്ച് സിദ്ദിഖ്
- അഞ്ജലി അമീര്‍: മലയാളത്തിന്റെ അഭിമാന നക്ഷത്രം
- ‘മമ്മൂട്ടി ദി മാസ്റ്റർ’, തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസങ്ങൾ ഇവർ; വോഗ് മാഗസിന്റെ ലിസ്റ്റിൽ മോഹൻലാലില്ല !
- ‘അത് മാത്രം പറയില്ല, സസ്പെൻസ് ആയിരിക്കട്ടെ’ - മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി !
- മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോട്; ആശംസകളുമായി ഹരിഹരന്
മോഹന്‍ലാല്‍ ചിത്രം വൈകും, മധുരരാജയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി - വൈശാഖ് ?
മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന് സൂചന. മോഹന്‍ലാല്‍ ചിത്രം വൈകുമെന്നതിനാല്‍ അടുത്തതായി വൈശാഖ് ഒരുക്കുക മമ്മൂട്ടിച്ചിത്രമായിരിക്കുമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പുലിമുരുകന് ടീം വീണ്ടും ഒന്നിക്കുന്ന ഒരു പ്രൊജക്ട് സംഭവിക്കാന്‍ പോകുന്നു എന്ന് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപ്പാടം നേരത്തേ അറിയിച്ചിരുന്നു. അതൊരു വലിയ സിനിമയാണ്. ഒരുപാട് നാള് ആ സിനിമയുടെ ഷൂട്ടിംഗ് തന്നെ വേണ്ടിവരും. എമ്പുറാന്‍ ഉള്‍പ്പടെയുള്ള വലിയ സിനിമകള്‍ മോഹന്‍ലാലിനായി കാത്തുനില്ക്കുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയും ഉടന്‍ ആരംഭിക്കാനുണ്ട്. അതുകൊണ്ടുതന്നെ വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് അടുത്ത വര്‍ഷമെങ്കിലും തുടക്കം കുറിക്കാന്‍ സാധ്യത കുറവാണ്.
അതിനുമുമ്പായി മമ്മൂട്ടിയെ വച്ച് ഒരു ബിഗ് ബജറ്റ് ചിത്രം സംഭവിക്കാനാണ് സാധ്യത കൂടുതല്‍. ഉദയ്കൃഷ്ണ തന്നെയായിരിക്കും ഇതിനും തിരക്കഥ എഴുതുക. ഈ രീതിയിലുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നതയാണ് മനസിലാക്കാന്‍ കഴിയുന്നത്.
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രമായ മധുരരാജ കഴിഞ്ഞതിന് ശേഷമുള്ള സിനിമയാണ് എന്നതുകൊണ്ടുതന്നെ 30 കോടിയിലധികം ബജറ്റ് വരുന്ന ഒരു പ്രൊജക്ടായിരിക്കും ഇത്. ആക്ഷനും ഫാമിലി സെന്റിമെന്റ്സിനും പ്രാധാന്യം നല്കുന്ന സിനിമ അടുത്ത വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കുമെന്നാണ് സൂചനകള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.