‘മമ്മൂട്ടി ദി മാസ്റ്റർ’, തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസങ്ങൾ ഇവർ; വോഗ് മാഗസിന്റെ ലിസ്റ്റിൽ മോഹൻലാലില്ല !

എസ് ഹർഷ| Last Updated: ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (15:57 IST)
2019 അവസാനിക്കാറാകുമ്പോൾ 6 സിനിമകളാണ് മമ്മൂട്ടിയുടെതായി ഇതുവരെ റിലീസ് ചെയ്തിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങൾ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തന്റെ അഭിനേതാവിനെ ഉരച്ച് മിനുക്കുകയാണ് മമ്മൂട്ടി ഇപ്പോഴും. അതേസമയം വോഗ്‌ മാഗസിന്‍ പുറത്തുവിട്ട തെന്നിന്ത്യന്‍ സിനിമയിലെ വലിയ ഐക്കണുകളുടെ ലിസ്റ്റില്‍ മമ്മൂക്കയും ഉള്‍പ്പെട്ടിരുന്നു.

സൗത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമാണ് നടനും ലിസ്റ്റിലുളളത്. മമ്മൂട്ടി, കമൽ ഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജ്ജുന തുടങ്ങിയവർ ഇടം പിടിച്ച ലിസ്റ്റിൽ പക്ഷേ മോഹൻലാലിനെ ഉൾപ്പെടുത്തിയിട്ടില്ല.

സൗത്ത് ഇന്ത്യയിലെ തന്നെ വലിയ ഐക്കണുകളില്‍ ഒരാളായാണ് മാഗസിന്‍ വിലയിരുത്തുന്നത്. 1980-90 കാലഘട്ടങ്ങളില്‍ മോളിവുഡ് ഇന്‍ഡസ്ട്രിയെ അടക്കി ഭരിച്ചുകൊണ്ടാണ് മെഗാസ്റ്റാര്‍ തുടങ്ങിയത്. കരിയറിന്റെ തുടക്കത്തിൽ സിനിമയെ എങ്ങനെ സമീപിച്ചോ അതേ ആത്മാർത്ഥതയോടെയാണ് മമ്മൂട്ടി ഇപ്പോഴും ഓരോ സിനിമയേയും കാണുന്നത്. ദ മാസ്റ്ററെന്നാണ് വോഗ് മാഗസിന്‍ മമ്മൂക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഉലകനായകന്‍ കമല്‍ഹാസനാണ് വോഗ്‌സ് മാഗസിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റൊരു താരം. സിനിമയില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സൂപ്പര്‍താരത്തെ ദ ലെജന്‍ഡ് എന്നാണ് മാഗസിന്‍ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിക്കും കമല്‍ഹാസനും പിന്നാലെ രജനീകാന്തിനെയും വലിയ ബഹുമതികളോടെ തന്നെ മികച്ച ഐക്കണാ‍യി ഇവർ വിലയിരുത്തുന്നു.

ഇവര്‍ക്ക് പിന്നാലെ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി, നാഗാര്‍ജുന തുടങ്ങിയവരും ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നു. തെലുങ്ക് സിനിമയെ ഒരുകാലത്ത് അടക്കിഭരിച്ച താരങ്ങളായിരുന്നു ഇരുവരും. എന്നാൽ, ഈ ലിസ്റ്റ് പൂർണമാകണമെങ്കിൽ മോഹൻലാലും വേണമെന്നാണ് ലാൽ ഫാൻസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :