ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2019 (15:14 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നയിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് സംവിധായകൻ
ശ്രീകുമാർ മേനോൻ ആണെന്ന വിധത്തിലുള്ള ചർച്ചകൾ അന്നേ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ദിലീപിനെ സാക്ഷിയാക്കി മഞ്ജുവാര്യര്‍ നടത്തിയ ‘ഗൂഢാലോചന’ വെളിപ്പെടുത്തലിനു ശേഷമാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആ തിരക്കഥ ശ്രീകുമാറിന്റേതാണെന്ന തരത്തിലുള്ള ചർച്ചകളും വെളിപ്പെടുത്തലുകളും അടുത്തിടെയുണ്ടായി.
ഈ സമയമാണ്
ഒടിയൻ എന്ന ചിത്രം പ്രഖ്യാപിക്കപ്പെടുന്നത്. മഞ്ജു ആ സമയത്ത് ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. എന്നാൽ, ഒടിയനിലേക്ക് വരുന്നതുമായി ചില ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായതോടെ മഞ്ജു മനഃപൂർവ്വം ചെയ്യുന്നതാണെന്ന രീതിയിലായിരുന്നു ശ്രീകുമാറിന്റെ പെരുമാറ്റം. ഇതേതുടർന്ന് മഞ്ജുവിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ വരെ ശ്രീകുമാർ മുതിർന്നു എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലും ആന്റണി പെരുമ്പാവൂരും ഇടപെട്ട് ഈ തീരുമാനം മാറ്റുകയായിരുന്നുവത്രേ.
മഞ്ജുവും ശ്രീകുമാർ മേനോനും തമ്മിലുള്ള സൌഹൃദത്തിനു കോട്ടം സംഭവിക്കുന്നതും ആ സമയത്താണ്. പിന്നീട് ഒടിയന്‍ പുറത്തിറങ്ങിയ ശേഷമുണ്ടായ വിവാദങ്ങളില്‍ തനിക്ക് മഞ്ജുവിന്റെ പിന്തുണ ഉണ്ടായില്ലെന്ന് ശ്രീകുമാര്‍ പരസ്യമായി പറഞ്ഞു. പല പൊതുപരിപാടികളിലും മഞ്ജുവിനെതിരെ ഒളിയമ്പെയ്തു. മഞ്ജുവുമായുള്ള സൌഹൃദം പുനഃസൃഷ്ടിക്കുക എന്നതായിരുന്നു ശ്രീകുമാറിന്റെ ലക്ഷ്യമെങ്കിലും അകൽച്ച ബലപ്പെടുകയായിരുന്നു.
ദിലീപിനെ സിനിമയില്‍ നിന്നും ഇല്ലാതാക്കുകയെന്ന ഒറ്റലക്ഷ്യമാണ് ശ്രീകുമാറിനുള്ളതെന്ന് പി സി ജോർജും അടുത്തിടെ ആരോപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മേനോന് എന്തെങ്കിലും ബന്ധമുണ്ടൊയെന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ, വിഷയത്തിൽ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട് എന്നതാണ് സത്യം.