‘അത് മാത്രം പറയില്ല, സസ്പെൻസ് ആയിരിക്കട്ടെ’ - മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി !

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (18:14 IST)
എം പത്മകുമാർ സംവിധാനം ചെയ്ത് വേണു കുന്നപ്പള്ളി നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ മമ്മൂട്ടി എത്തിയ ലുക്ക് സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇത്രയും വലിയ ചിത്രം ഒരുക്കാന്‍ മനസ്സ് കാണിച്ച വേണു കുന്നപ്പിള്ളിയെ ആണ് ആദ്യം അഭിനന്ദിക്കേണ്ടത് എന്ന് മമ്മൂട്ടി പറഞ്ഞു.

ഈ ചിത്രം മറ്റൊരു ചരിത്രമായി മാറുമെന്ന് മമ്മൂട്ടി. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. മാമാങ്കം യഥാര്‍ഥത്തില്‍ ചന്തുണ്ണിയുടെ കഥയാണെന്നും മമ്മൂട്ടി പറഞ്ഞു. ചരിത്രത്തോട് നീതി പുലര്‍ത്തുന്നതിനൊപ്പം തന്നെ കാലിക പ്രസ്‌കതിയുള്ള കാര്യങ്ങളും ചിത്രം പറയുന്നുണ്ട്” എന്നും തന്റെ കഥാപാത്രത്തിന്റെ പേര് ഈ ചിത്രത്തില്‍ പറയുന്നില്ലെന്നും മമ്മൂട്ടി വെളിപ്പെടുത്തി.

പഴശ്ശിരാജയ്ക്ക് ശേഷം വാളും പരിചയുമേന്തി മമ്മൂട്ടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. ഹരിഹരൻ, സണ്ണി വെയിൻ, ടൊവിനോ തോമസ്, അനു സിതാര തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :