അനുബന്ധ വാര്‍ത്തകള്‍
- “നീ മമ്മുക്ക ഫാനാ?” - പ്രഭു ചോദിച്ചു, “അവര്‍ എന്നുടെ അപ്പ” - ദുല്‍ക്കറിന്റെ മറുപടി കേട്ട് പ്രഭു ഞെട്ടി!
- 'മണിയൻപിള്ള രാജുവിനോട് പ്രണയം തോന്നിയിട്ടില്ല, ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു' ; വാർത്തകൾ വ്യാജമെന്ന് നടി ഷക്കീല
- ഈ വൃക്ഷങ്ങൾക്ക് ഇങ്ങനെ ചില ഗുണങ്ങൾ ഉണ്ട്, അറിയൂ !
- മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ തന്നെയാണോ പ്രിയദര്ശന് എടുക്കുന്നത്?!
- മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ചിത്രം, ഏതൊരു മലയാളിയുടേയും സ്വപ്നം; തണ്ണീർമത്തന്റെ നിർമാതാവ് ഷെബിൻ ബെക്കർ മനസ് തുറക്കുന്നു
‘ഉണ്ട’ ഇനി ആമസോൺ പ്രൈമിലും
മമ്മൂട്ടി നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ ഇനി മുതൽ ഡിജിറ്റൽ വീഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലും കാണാം. പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്.
കുറച്ച് നാളുകൾക്ക് ശേഷമാണ് കൃത്യമായി രാഷ്ട്രീയം പറയുന്ന ഒരു മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുന്നത്. ഒരു സൂപ്പർതാരത്തിന്റെ പടമിറങ്ങുമ്പോഴുള്ള, കൊട്ടിഘോഷിക്കപ്പെടുന്ന സോ കോൾഡ് ആരവങ്ങളൊന്നും ഇല്ലാതെയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ റിലീസിനെത്തിയത്.
മറ്റ് മാസ് ചിത്രങ്ങളിലേത് പോലെ ഫസ്റ്റ് ഡേ കളക്ഷന്റെ കണക്കറിയാനുള്ള ഫാൻസിന്റെ നെട്ടോട്ടമില്ല. പക്ഷേ പടം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ റിലീസ് ആയ മമ്മൂട്ടി ചിത്രങ്ങളിൽ വെച്ച് ഏറ്റവും ഹൈപ്പ് കുറഞ്ഞ പടമാണ് ഉണ്ട. ആദ്യ ഷോ മുതൽ ആളുകൾ തിയേറ്ററിലേക്ക് ഒഴുകിയെത്തി. സിനിമ പറയുന്ന രാഷ്ട്രീയം പ്രേക്ഷകരിലേക്ക് ആവോളം എത്തിക്കാൻ സംവിധായകന് കഴിയുകയും ചെയ്തു. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.